Breaking News

Trending right now:
Description
 
Oct 18, 2017

അമേരിക്ക ഉത്തരകൊറിയുടെ മിസൈല്‍ പരിധിയില്‍

image അമേരിക്ക മുഴുവന്‍ തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്നു ഉത്തരകൊറിയ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങ്‌. സ്വയരക്ഷയ്‌ക്കായിട്ടാണ്‌ ഉത്തരകൊറിയ ആണവായുധങ്ങള്‍ വികസിപ്പിച്ചത്‌. ഉത്തരകൊറിയയുടെ പരമോന്നത നേതൃത്വത്തെ ഇല്ലാതാക്കാന്‍ അമേരിക്ക രഹസ്യമായി ശ്രമിക്കുകയാണ്‌. അമേരിക്കയാണ്‌ കൂടുതല്‍ അപകടകാരി. അതുകൊണ്ടുതന്നെയാണ്‌ ഉത്തരകൊറിയയുടെ മിസൈല്‍ പരിധിയില്‍ അമേരിക്കയുള്ളത്‌. അണുബോംബും ഹൈഡ്രജന്‍ ബോംബും ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക്‌ മിസൈലുകളും തങ്ങളുടെ ആയുധ ശേഖരത്തിലുണ്ട്‌. സ്വയരക്ഷയ്‌ക്കായി അവ ഉപയോഗിക്കാന്‍ ഞങ്ങള്‍ മടിക്കില്ലെന്നും കിം ഇന്‍ റിയോങ്‌ വ്യക്തമാക്കി. ആണവരഹിതമായ ലോകമാണ്‌ ഉത്തരകൊറിയ ആഗ്രഹിക്കുന്നത്‌. എന്നാല്‍, ചില രാജ്യങ്ങള്‍ക്ക്‌ അവരുടെ അധീശത്വം സ്ഥാപിച്ചു മുതലെടുക്കാനുള്ളതാകരുത്‌ ആണവ നിരായുധീകരണ നയം. യുഎസിന്റെ ശത്രുതാ മനോഭാവം മാറാതെ ഞങ്ങള്‍ നിരായുധീകരണ ചര്‍ച്ചകള്‍ക്കില്ല. സ്വയരക്ഷയ്‌ക്കായി ആണവായുധകള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്നു യുഎന്‍ പൊതുസഭയുടെ നിരായുധീകരണ സമിതി യോഗത്തില്‍ കിം വ്യക്തമാക്കി. അതേസമയം, ആദ്യബോംബ്‌ വീഴുന്നതുവരെ പ്രശ്‌നം പരിഹരിക്കാന്‍ നയതന്ത്രശ്രമങ്ങള്‍ തുടരുമെന്നു യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി റെക്‌സ്‌ ടില്ലേഴ്‌ന്‍ പ്രതികരിച്ചു.