Breaking News

Trending right now:
Description
 
Oct 18, 2017

ചാലക്കുടി കൊലപാതകം: അഡ്വ. ഉദയഭാനുവിന്റെ ഓഫിസിലും വീട്ടിലും റെയ്‌ഡ്‌

image റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറായിരുന്ന വി.എ.രാജീവിനെ ചാലക്കുടിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും എറണാകുളത്തെ ഓഫിസിലും അന്വേഷണസംഘം റെയ്‌ഡ്‌ നടത്തി. രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഉദയഭാനുവിനെ ഏഴാംപ്രതിയാക്കുമെന്നു പൊലീസ്‌ ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു റെയ്‌ഡ്‌. രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്ന റെയ്‌ഡില്‍ ഭൂമിയിടപാടു സംബന്ധിച്ച രേഖകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. രേഖകള്‍ നശിപ്പിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ്‌ റെയ്‌ഡ്‌ നടന്നത്‌. കൊല്ലപ്പെട്ട രാജീവും ഉദയഭാനുവും തമ്മിലുള്ള ബന്ധവും ഭൂമിയിടപാടുകളും സംബന്ധിച്ച വിവരങ്ങളും സംഘം അന്വേഷിക്കുന്നുണ്ട്‌. ഫയലുകളും രേഖകളും ഉദയഭാനുവിന്റെ സാന്നിധ്യത്തിലാണ്‌ പരിശോധിച്ചത്‌. അതേസമയം അന്വേഷണസംഘം രേഖകള്‍ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട്‌ വിവരങ്ങള്‍ ചോദിച്ചില്ലെന്നും അഡ്വ.ഉദയഭാനു വ്യക്തമാക്കി.