Breaking News

Trending right now:
Description
 
Oct 18, 2017

കൊലപാതക രാഷ്ട്രീയം സിപിഎമ്മിനെ ഇല്ലാതാക്കും: അമിത്‌ ഷാ

image രാജ്യത്തു സിപിഎം സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലാണ്‌ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ. സിപിഎമ്മിനെ കേരളത്തില്‍ ഇല്ലാതാക്കാന്‍ പോകുന്നത്‌ അവര്‍ പിന്തുടരുന്ന കൊലപാതക രാഷ്ട്രീയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പിണറായി വിജയന്‍ അധികാരത്തിലെത്തിയശേഷം 13 ബിജെപി പ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്‌ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലാണ്‌. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി തയാറാണോ? കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിക്കു തിരഞ്ഞെടുപ്പില്‍ കേരളജനത നല്‍കിയ പിന്തുണ ബിജെപി പ്രവര്‍ത്തകരെ ഇല്ലായ്‌മ ചെയ്യാനുള്ള പിന്തുണയാണോ എന്നും അമിത്‌ ഷാ ചോദിച്ചു. അഴിമതിയുടെ പേരിലാണ്‌ കോണ്‍ഗ്രസ്‌ രാജ്യത്ത്‌ അസ്‌തമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.