Breaking News

Trending right now:
Description
 
Oct 18, 2017

ശ്രീശാന്തിന്റെ വിലക്കു തുടരും

image മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്തിന്‌ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക്‌ റദ്ദാക്കിയ സിംഗിള്‍ ജഡ്‌ജിയുടെ ഉത്തരവ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ റദ്ദാക്കി. ശ്രീശാന്ത്‌ കുറ്റക്കാരനല്ലെന്നു സിംഗിള്‍ ജഡ്‌ജി പറഞ്ഞിട്ടില്ലെന്നും ഇത്രയും ശിക്ഷ വേണ്ടെന്നു പറഞ്ഞ്‌ ഇളവു നല്‍കിയതാമെന്നും ഡിവിഷന്‍ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ശ്രീശാന്തിന്റെ ഭാഗത്തു വീഴ്‌ചയുള്ളതിനാല്‍ ഒരുതരത്തിലും വിട്ടുവീഴ്‌ച അര്‍ഹിക്കുന്നില്ലെന്നു കോടതി വിലയിരുത്തി. ശ്രീശാന്ത്‌ അനുഭവിച്ച നാലുവര്‍ഷത്തെ വിലക്ക്‌ മതിയായ ശിക്ഷയാണെന്ന സിംഗിള്‍ ജഡ്‌ജിയുടെ നിരീക്ഷണം ഉചിതമല്ല. അഴിമതിയോട്‌ തീര്‍ത്തും അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന നിലപാടും നയവും തുടരുന്ന ബിസിസിഐയുടെ തീരുമാനം ശരിയാണ്‌. അഴിമതി ഇ്‌ല്ലാതാക്കാന്‍ ബിസിസിഐ കൊണ്ടുവന്നിട്ടുള്ള ചട്ടം പാലിക്കാന്‍ ശ്രീശാന്ത്‌ ബാധ്യസ്ഥനാണ്‌. ഇത്തരം കേസുകളില്‍ ശിക്ഷയ്‌ക്കു പകരം മറ്റെന്തെങ്കിലും പരിഗണന കാട്ടാനാവില്ല. മൊബൈല്‍ ഫോണില്‍ സുഹൃത്തും ക്രിക്കറ്റ്‌ കളിക്കാരനുമായ ജിജു ജനാര്‍ദ്ദനുമായി നടത്തിയ സംഭാഷണം, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയില്‍ തൃപ്‌തികരമായ മറുപടി നല്‍കാന്‍ ശ്രീശാന്തിനു കഴിഞ്ഞിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വിലയിരുത്തി. 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച്‌ ഡല്‍ഹി പൊലീസ്‌ ശ്രീശാന്തിനെ അറസ്റ്റു ചെയ്‌തപ്പോഴാണ്‌ ബിസിസിഐ നടപടിയെടുത്തത്‌.