Breaking News

Trending right now:
Description
 
Oct 17, 2017

ഹര്‍ത്താലിനെതിരെ ഫാ.ചിറമ്മലിന്റെ വേറിട്ട സമരം

image പൗരാവകാശത്തെ ഹനിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാനും വെലത്തൂര്‍ സെന്റ്‌ സിറിയക്‌ പള്ളി വികാരിയുമായ ഫാ.ഡേവിഡ്‌ ചിമ്മലിന്റെ വേറിട്ട സമരം ശ്രദ്ധേയമായി. പത്തുമാസത്തിനിടെ നൂറോളം ഹര്‍ത്താലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ്‌ ഫാ.ചിറമ്മലിന്റെ നേതൃത്വത്തില്‍ -ഐ ചലഞ്ച്‌ ഹര്‍ത്താല്‍ കാമ്പയിനു തുടക്കം കുറിച്ചത്‌. കണ്ണുകള്‍ മൂടിക്കെട്ടിയും കൈകാലുകള്‍ ബന്ധിച്ചും പള്ളിമുറ്റത്തു പ്രത്യേകം തയാറാക്കിയ മുക്കാലിയില്‍ ഏഴരമണിക്കൂര്‍ കിടന്നായിരുന്നു ഫാ.ചിറമ്മലിന്റെ സഹനസമരം.അദ്ദേഹത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ എത്തിയവരും മുക്കാലിയില്‍ കൈകാല്‍കെട്ടി കിടന്നു. ആറു വയസുകാരന്‍ മുതല്‍ 86 വയസുകാരന്‍വരെ സമരത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ എതിരെയല്ലാ ഈ പ്രതിഷേധമെന്നും പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിന്‌ എതിരെയാണെന്നും ഫാ.ചിറമ്മല്‍ പിന്നീട്‌ വ്യക്തമാക്കി.