Breaking News

Trending right now:
Description
 
Oct 17, 2017

കേരളത്തില്‍ അക്രമം തുടര്‍ന്നാല്‍ കണ്ണ്‌ ചൂഴ്‌ന്നെടുക്കുമെന്ന്‌ സരോജ്‌ പാണ്ഡെ

image കേരളത്തില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതു തുടര്‍ന്നാല്‍ അക്രമികളുടെ വീട്ടില്‍കയറി കണ്ണു ചൂഴ്‌ന്നെടുക്കുമെന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ്‌ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധമുയരുന്നു. മുതിര്‍ന്ന വനിതാ നേതാവ്‌ ഇത്തരത്തിലൊരു പരാമര്‍ശനം നടത്തിയതു ശരിയല്ലെന്നു കോണ്‍ഗ്രസ്‌ പ്രതികരിച്ചു. അക്രമം ഏതുതരമാണെങ്കിലും ന്യായികരണമില്ലെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ രൂപേക്ഷ ബഗേല്‍ വ്യക്തമാക്കി. വിവാദ പരാമര്‍ശം നടത്തിയ സരോജ്‌ പാണ്ഡെക്കെതിരെ കേസ്‌ എടുക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ അക്രമം തുടരുന്നതു തടയാനുദ്ദേശിച്ചാണു ഞങ്ങളുടെ ദേശീയാധ്യക്ഷന്‍ കേരളത്തില്‍ ജനരക്ഷാ യാത്ര നടത്തിയത്‌. പതിനൊന്നു കോടി അംഗങ്ങളുള്ള പാര്‍ട്ടിയാണ്‌ ബിജെപി. 20നും 25നും ഇടയ്‌ക്കുള്ള മുന്നൂറിലേറെ ബിജെപി പ്രവര്‍ത്തകരാണ്‌ കേരളത്തില്‍ കൊല്ലപ്പെട്ടതെന്നും സരോജ്‌ പാണ്ഡെ വ്യക്തമാക്കി.