Breaking News

Trending right now:
Description
 
Oct 17, 2017

ബെംഗളൂരില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ കെട്ടിടം തകര്‍ന്നു; ഏഴു മരണം

image ബെംഗളൂര്‍ ഈജിപുരയില്‍ പാചകവാതക സിലിണ്ടര്‍ സ്‌ഫോടനത്തില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ്‌ ഏഴു പേര്‍ മരിച്ചു. ഇവരില്‍ ഗര്‍ഭിണിയുമുണ്ട്‌. ഗര്‍ഭിണിയുള്‍പ്പെടെ മൂന്നു സ്‌ത്രീകളും നാലു പുരുഷന്മാരുമാണ്‌ മരിച്ചത്‌. 10 പേര്‍ക്ക്‌ പരുക്കേറ്റു. തിങ്കളാഴ്‌ച രാവിലെ ഏഴുമണിയോടെയാണ്‌ ദുരന്തമുണ്ടായത്‌. രക്ഷാപ്രവര്‍ത്തകര്‍ മൂന്നുവയസുകാരിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു മണിക്കൂറുകള്‍ക്കുശേഷം രക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. കെട്ടിടത്തിനു മുമ്പില്‍ നിര്‍ത്തിയിരുന്ന അഞ്ച്‌ ഇരുചക്രവാഹനങ്ങളും തകര്‍ന്നു. ഇരുപതുവര്‍ഷം പഴക്കമുള്ള കെട്ടിടമാണ്‌ സ്‌ഫോടനത്തില്‍ തകര്‍ന്നത്‌. നാലുകുടുംബങ്ങളാണ്‌ കെട്ടിടത്തില്‍ താമസിച്ചിരുന്നതെന്നും ദുരന്തം നടക്കുമ്പോള്‍ സ്‌ത്രീകളിലേറെയും പൊതുടാപ്പില്‍ വെള്ളം എടുക്കുന്ന തിരക്കിലായിരുന്നുവെന്നും പൊലീസ്‌ വ്യക്തമാക്കി. അതല്ലായെങ്കില്‍ മരണസംഖ്യ വര്‍ധിക്കുമായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ അഞ്ചുലക്ഷംരൂപാ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.