Breaking News

Trending right now:
Description
 
Oct 17, 2017

താജ്‌മഹല്‍ പണിതതു രാജ്യദ്രോഹികളെന്നു ബിജെപി എംഎല്‍എ

image ഇന്ത്യന്‍ സംസ്‌കാരത്തിനുമേലുള്ള കളങ്കമാണ്‌ താജ്‌മഹലെന്നും അതു പണിതതു രാജ്യദ്രോഹികളാണെന്നും ബിജെപി എംഎല്‍എ സംഗീത്‌ സോം പ്രഖ്യാപിച്ചു. ഇത്‌ പുതിയ വിവാദത്തിനു വഴിയൊരുക്കുകയും ചെയ്‌തു. യുപിയിലെ ബിജെപി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്‌തകത്തില്‍നിന്നു താജ്‌മഹലിനെ ഒഴിവാക്കിയ വിവാദം കെട്ടടങ്ങുംമുമ്പാണ്‌ പുതിയ വിവാദം. ലക്‌നൗ സിസോലി ഗ്രാമത്തില്‍ എട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന അനങ്‌പാല്‍സിങ്‌ തോമറിന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു പ്രസംഗിക്കുന്നതിനിടെയാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്‌. ഹിന്ദുക്കളെ തുടച്ചുനീക്കാനായിരുന്നു ഷാജഹാന്റെ ശ്രമം. അത്തരം ആളുകള്‍ക്ക്‌ ഇടംകൊടുക്കുന്ന ചരിത്രത്തെ തിരുത്തിയെഴുതണമെന്നുകൂടി എംഎല്‍എ ആവശ്യപ്പെട്ടു. പിതാവിനെ തടവിലിട്ടയാളാണ്‌ താജ്‌മഹല്‍ പണിതതെന്നു തെറ്റായ വിവരങ്ങളും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ഷാജഹാന്റെ മകന്‍ ഔറംഗസേബാണ്‌ പിതാവിനെ തടവിലടച്ചതെന്നാണ്‌ ചരിത്രം.