Breaking News

Trending right now:
Description
 
Oct 17, 2017

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ ഹൈകോടതി വീണ്ടും

image കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ ഹൈക്കോടതി വീണ്ടും ആവര്‍ത്തിച്ചു. സംരക്ഷണം നല്‍കണമെന്ന മുന്‍ ഉത്തരവു പൊലീസ്‌ പാലിച്ചില്ലെന്നു ആരോപിച്ച്‌ പൊന്നാനി എംഇഎസ്‌ കോളജ്‌ അധികൃതര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും പരിഗണനയ്‌ക്ക്‌ എത്തിയപ്പോഴാണ്‌ കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ചീഫ്‌ ജസ്റ്റീസ്‌ അധ്യക്ഷനായ ബെഞ്ച്‌ കഴിഞ്ഞദിവസം നടത്തിയ അതേ നിരീക്ഷണങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചത്‌. കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്‌. സമരം നടത്തുന്നവര്‍ക്ക്‌ മറൈന്‍ഡ്രൈവ്‌ പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാം. ഓരോന്നിനും അതിന്റേതായ സ്ഥലമുണ്ട്‌. കാമ്പസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ളതല്ലെന്ന്‌ നിരീക്ഷണം ഒരു കോടതി ആദ്യമായി നടത്തുന്നതല്ല. കഴിഞ്ഞ 15 വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ കോടതികള്‍ സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണിസമരവും സത്യഗ്രഹവും പാടില്ലെന്നും സമരക്കാരെ പുറത്താക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു. കേസ്‌ വെള്ളിയാഴ്‌ചത്തേക്കു മാറ്റി. പൊന്നാനികോളജിന്റെ ഹര്‍ജി പരിഗണിച്ച കഴിഞ്ഞദിവസവും ഹൈക്കോടതി സമാന പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നു വ്യാപകമായ വിമര്‍ശനമാണ്‌ ഉണ്ടായത്‌.