Breaking News

Trending right now:
Description
 
Jan 27, 2013

നഴ്‌സുമാര്‍ക്ക്‌ ഓസ്‌ട്രേലിയയില്‍ നിയമനമെന്ന പേരില്‍ ഫേയ്‌സ്‌ബുക്കിലൂടെ തട്ടിപ്പിന്‌ നീക്കം

image ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ ബിഎസ്‌സി നഴ്‌സുമാരെ കോണ്‍ട്രാക്ട്‌ അടിസ്ഥാനത്തില്‍ ആവശ്യമുണ്ടെന്ന പേരില്‍ ഫേയ്‌സ്‌ബുക്കില്‍ പ്രചരിക്കുന്നത്‌ തട്ടിപ്പാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓസ്‌ട്രേലിയയിലെ പലയിടത്തും ജോബ്‌ കട്ട്‌ പ്രഖ്യാപിച്ചിരിക്കെ ഐഇഎല്‍ടിഎസ്‌ 5.5 മാത്രം മതിയെന്നും ഹൈക്കമ്മീഷന്‍ വഴിയാണ്‌ നിയമനം എന്നുമാണ്‌ പ്രചരിപ്പിക്കുന്നത്‌. സിവി മെയില്‍ വഴി അയയ്‌ക്കണം എന്നാവശ്യപ്പെട്ടാണ്‌ പ്രചാരണം. 

ഇതിനായി ഒരു ഇ-മെയില്‍ ഐഡിയും നല്‌കിയിട്ടുണ്ട്‌.
ഓസ്‌ട്രേലിയയിലേയ്‌ക്കുള്ള നിയമനങ്ങള്‍ പ്രത്യേകിച്ച്‌ കോണ്‍ട്രാക്ട്‌ നിയമനങ്ങള്‍ക്ക്‌ ഹൈക്കമ്മീഷന്‍ നേരിട്ട്‌ ഇടപെടാറില്ല. കുറഞ്ഞ ഐഇഎല്‍ടിഎസ്‌ സ്‌കോര്‍ മതിയെന്നു പറയുന്നത്‌ കൂടുതല്‍ പേരെ ആകര്‍ഷിച്ച്‌ റിക്രൂട്ട്‌മെന്റിന്റെയും രജിസ്‌ട്രേഷന്റെയും പേരില്‍ പണം തട്ടാനാണെന്ന്‌ ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

അംഗീകൃത ഏജന്‍സികളൊന്നും ഫേയ്‌സ്‌ബുക്കിലൂടെയല്ല റിക്ക്രൂട്ട്‌മെന്റ്‌ നടത്തുന്നത്‌. ഇത്‌ മനസിലാകാതെ തട്ടിപ്പില്‍ വീഴുന്നവരുടെ എണ്ണ0 കൂടിയിട്ടുണ്ട്‌

ക്യൂന്‍സ്‌ ലാന്‍ഡില്‍ മാത്രം 4000 ഹെല്‍ത്ത്‌ വര്‍ക്കേഴ്‌സ്‌ അധികമാണെന്ന്‌ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഈ വര്‍ഷം ഏറ്റവും കുറഞ്ഞത്‌ 41000 പേര്‍ക്കെങ്കിലും ജോലി പോകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. വോളന്ററി സപ്രേഷന്‍ പ്രോഗ്രാം എന്ന പേരില്‍ കൂടുതല്‍ പേരെ ജോലിയില്‍നിന്ന്‌ ഒഴിവാക്കാന്‍ പദ്ധതി നടപ്പാക്കാനാണ്‌ ആലോചന.