Breaking News

Trending right now:
Description
 
Oct 17, 2017

ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നു സിപിഎം കേന്ദ്രകമ്മിറ്റി

image ബിജെപിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ വര്‍ഗീയ ഫാസിസ്റ്റുകളെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കണമോയെന്നതില്‍ വ്യക്തമായ തീരുമാനമെടുക്കാതെ ആടിയുലഞ്ഞ്‌ സിപിഎം കേന്ദ്രനേതൃത്വം. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ കോണ്‍ഗ്രസ്‌ അടക്കമുള്ള മതേതര കക്ഷികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ മുന്‍ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പക്ഷംശക്തമായി എതിര്‍ത്തെങ്കിലും പൂര്‍ണമായി തള്ളിയില്ല. കോണ്‍ഗ്രസുമായി മുന്നണി ബന്ധമോ തിരഞ്ഞെടുപ്പു സഖ്യമോ വേണ്ടെന്ന നിലപാടിനാണ്‌ യോഗത്തില്‍ മുന്‍തൂക്കം. ചര്‍ച്ചയില്‍ 63 പേര്‍ സംസാരിച്ചു. ഇവരില്‍ 31 പേര്‍ യെച്ചൂരിയുടെ നിലപാടിനെ അനുകൂലിച്ചപ്പോള്‍ 30 പേര്‍ എതിര്‍ത്തു. രണ്ടുപേര്‍ കൃത്യമായ നിലപാട്‌ അറിയിച്ചില്ല. രാഷ്ട്രീയ സമീപനം സംബന്ധിച്ച ഒരു രേഖയും കേന്ദ്രകമ്മിറ്റി തള്ളുകയോ കൊള്ളുകയോ ചെയ്‌തിട്ടില്ലെന്നു സീതാറാം യെച്ചൂരി പിന്നീട്‌ വ്യക്തമാക്കി. എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍നിന്നു തോമസ്‌ ഐസക്കും വി.എസ്‌.അച്യുതാനന്ദനും കാരാട്ട്‌ പക്ഷത്തിന്റെ നിലപാടിന്‌ എതിരാണ്‌. എന്നാല്‍ കോടിയേരി ബാലകൃഷ്‌ണന്‍, പിണറായി വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രമുഖരെല്ലാം കാരാട്ടിന്‌ പിന്തുണ നല്‍കി. പോളിറ്റ്‌ ബ്യൂറോ തയാറാക്കിയ രൂപരേഖയുടെയും കേന്ദ്രകമ്മിറ്റിയിലുണ്ടായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ കരട്‌ രൂപരേഖ തയാറാക്കാനും അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യാനും യോഗം തീരുമാനിച്ചു.