Breaking News

Trending right now:
Description
 
Oct 16, 2017

ദീപാവലിക്കു വന്‍ ശബ്ദമുള്ള പടക്കങ്ങള്‍ക്ക്‌ വിലക്ക്‌

image ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 125 ഡെസിബെലില്‍ കൂടുതല്‍ ശബ്ദശേഷിയുള്ള പടക്കങ്ങള്‍ ഉപയോഗിക്കുന്നത്‌ നിരോധിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, ഏറുപടക്കങ്ങള്‍ തുടങ്ങിയവ ഇതില്‍പെടും. രാത്രി 10നും രാവിലെ ആറിനും മധ്യേയുള്ള കരിമരുന്നു പ്രയോഗത്തിനും വിലക്കുണ്ട്‌. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, കോടതി, ആരാധനാലയം എന്നിവയുടെ 100 മീറ്റര്‍ പരിധിയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതു നിരോധിച്ചു. ഇടുങ്ങിയ സ്ഥലങ്ങളിലും പടക്കം പൊട്ടിക്കരുതെന്ന്‌ നിര്‍ദേശമുണ്ട്‌. ശബ്ദശല്യം കുറയ്‌ക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും വര്‍ണപ്പൊലിമയുള്ള പടക്കങ്ങളാണ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പ്രോത്സാഹിപ്പിക്കുന്നത്‌.