Breaking News

Trending right now:
Description
 
Oct 16, 2017

ഹൈദരാബാദിലെ വാടകവീട്ടില്‍ മലയാളി യുവാവ്‌ കൊല്ലപ്പെട്ടനിലയില്‍

image ഹൈദരാബാദിലെ രാംനഗറില്‍ ജോലിസ്ഥലത്തോടു ചേര്‍ന്നുള്ള വാടകവീട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ പന്നൂര്‍ പറയംനിലത്ത്‌ അരുണ്‍ പി.ജോര്‍ജിനെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്‌. വീടിന്റെ ശുചിമുറിയിലായിരുന്നു മൃതദേഹം. ശനിയാഴ്‌ച രാത്രി എട്ടരയോടെയാണ്‌ സംഭവം. രാംനഗറിലെ ജെകെ എന്റര്‍പ്രൈസസ്‌ സ്‌്‌ഥാപനത്തില്‍ പ്രിന്റിങ്‌ മെഷീന്‍ ഡിസ്‌ട്രിബ്യൂട്ടറായിരുന്ന അരുണ്‍ ശനിയാഴ്‌ച രാവിലെ നാട്ടിലേക്കു പുറപ്പെടാനിരുന്നതാണ്‌. നാട്ടിലേക്ക്‌ വിമാനടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിരുന്ന അരുണ്‍ എത്താതിരുന്നതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇവര്‍ പലപ്രാവശ്യം മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടിട്ടും മറുപടിയില്ലായിരുന്നു. താമസ സ്ഥലത്ത്‌ എത്തിയപ്പോള്‍ അടച്ചുപൂട്ടിയ നിലയിലായിരുന്നു. സംശയംതോന്നി വീട്ടുടമയുടെ സഹായതോടെ വീട്‌ തുറന്നുനോക്കിയപ്പോഴാണ്‌ ശുചിമുറിയില്‍ മൃതദേഹം കണ്ടത്‌. സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തുവരുകയാണ്‌. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്‌. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും വിരലടയാളവും പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌.