Breaking News

Trending right now:
Description
 
Oct 16, 2017

ഗുരദാസ്‌പുരില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം 1.93 ലക്ഷം

image ബിജെപിയുടെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന പഞ്ചാബിലെ ഗുരുദാസ്‌പുര്‍ കോണ്‍ഗ്രസിന്റെ കൈകളിലായി. ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി സുനില്‍ ഝാക്കര്‍ 1.93 ലക്ഷം ഭൂരിപക്ഷത്തില്‍ മിന്നുന്ന വിജയം നേടി. സുനില്‍ ഝാക്കറിനു 4,99,752 വോട്ട്‌ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സ്വരണ്‍ സിങ്‌ സലാരിയ 3,06,533 വോട്ടും ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥി മേജര്‍ ജനറല്‍ സുരേഷ്‌ ഖജൂരിയ 23,579 വോട്ടും നേടി. പിസിസി പ്രസിഡന്റായ സുനില്‍ ഝാക്കര്‍ പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വിശ്വസ്‌തനായാണ്‌ അറിയപ്പെടുന്നത്‌. മുന്‍ ലോക്‌സഭാ സ്‌പീക്കര്‍ സുനില്‍ ഝാക്കറിന്റെ മകനാണ്‌. ആറുമാസം മുമ്പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടം ബിജെപിയുടെ സിറ്റിങ്‌ സീറ്റിലും ആവര്‍ത്തിക്കാനായത്‌ കോണ്‍ഗ്രസിനു വന്‍ നേട്ടമായി.