Breaking News

Trending right now:
Description
 
Oct 15, 2017

ഗുരുദാസ്‌പൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി വിജയമുറപ്പിച്ചു

image പഞ്ചാബിലെ ഗുരുദാസ്‌പൂരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി സുനില്‍ ജാഖര്‍ വിജയമുറപ്പിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുനില്‍ ജാഖറിന്റെ ലീഡ്‌ ഒരുലക്ഷം കവിഞ്ഞു. ബിജെപിയുടെ സിറ്റിങ്‌ സീറ്റിലാണ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി വിജയമുറപ്പിച്ചിരിക്കുന്നത്‌. സ്വരണ്‍ സലാറിയാണ്‌ ബിജെപിയുടെ സ്ഥാനാര്‍ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ആം ആദ്‌മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്‌. റിട്ട.മേജര്‍ ജനറല്‍ സുരേഷ്‌ ഖജാരിയാണ്‌ എഎപിയുടെ സ്ഥാനാര്‍ഥി. ചലച്ചിത്ര നടനും ബിജെപി നേതാവുമായ വിനോദ്‌ഖന്ന തുടര്‍ച്ചയായി നാലുതവണ വിജയിച്ച മണ്ഡലമാണ്‌ ഗുരുദാസ്‌പൂര്‍. വിനോദ്‌ഖന്നയുടെ മരണത്തെ തുടര്‍ന്നാണ്‌ ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.