Breaking News

Trending right now:
Description
 
Oct 15, 2017

വേങ്ങരയില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ഖാദര്‍ വിജയിച്ചു

image വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു. 23,310 വോട്ടിനാണ്‌ വിജയിച്ചത്‌. ആകെ പോള്‍ ചെയ്‌ത 122623 വോട്ടില്‍ 65227 വോട്ടും ലീഗ്‌ സ്ഥാനാര്‍ഥി നേടി. ഇടതുപക്ഷസ്ഥാനാര്‍ഥി പി.പി.ബഷീര്‍ 41917 വോട്ട്‌ നേടി രണ്ടാംസ്ഥാനത്തെത്തി. യുഡിഎഫിന്റെ പ്രത്യേകിച്ച്‌ മുസ്ലീംലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങരയില്‍ പതിവ്‌ വിജയം ആവര്‍ത്തിക്കാന്‍ ലീഗ്‌ സ്ഥാനാര്‍ഥിക്ക്‌ ആയില്ല. എന്നാല്‍ എല്‍ഡിഎഫിന്‌ വോട്ട്‌ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. 7793 വോട്ടുകളാണ്‌ അവര്‍ക്ക്‌ കൂടിയത്‌. ബിജെപിയെ പിന്തള്ളി മൂന്നാംസ്ഥാനത്ത്‌ എത്തിയ എസ്‌ഡിപിഐ ആണ്‌ ഏറ്റവും നേട്ടമുണ്ടാക്കിയ കക്ഷി. 8648 വോട്ട്‌ പിടിച്ച എസ്‌ഡിപിഐ കഴിഞ്ഞതവണത്തെ അപേക്ഷിച്ച്‌ ഇരട്ടിയില്‍ അധികം നേട്ടമുണ്ടാക്കി. ബിജെപി നാലാംസ്ഥാനത്താണ്‌. 5728 വോട്ടുകള്‍മാത്രമാണ്‌ ബിജെപിക്ക്‌ ലഭിച്ചത്‌. ലീഗ്‌ വിമതന്‍ നോട്ടയേക്കാളും പിന്നിലായി. നോട്ടയ്‌ക്ക്‌ 502 പേര്‍ കുത്തിയപ്പോള്‍ വിമതന്‌ 442 വോട്ടാണ്‌ ലഭിച്ചത്‌.