Breaking News

Trending right now:
Description
 
Oct 15, 2017

വേങ്ങരയില്‍ ഏതുബോംബിട്ടാലും യുഡിഎഫിനെ തോല്‍പ്പിക്കാനാവില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി

image വേങ്ങരയില്‍ ആറ്റംബോംബ്‌, സോളാര്‍ ബോംബ്‌ പ്രയോഗമൊന്നും വിലപ്പോവില്ലെന്നും യുഡിഎഫിനെ തോല്‍പ്പിക്കാനാവില്ലെന്നും മുസ്ലീംലീഗ്‌ നേതാവ്‌ പി.കെ.കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. എല്‍ഡിഎഫ്‌ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച്‌ ആവനാഴിയിലെ മുഴുവന്‍ അസ്‌ത്രങ്ങളുമെടുത്ത്‌ ഉപയോഗിച്ചുകഴിഞ്ഞു. ഭൂരിപക്ഷം കുറയ്‌ക്കാനല്ലല്ലോ ലീഗിനെ തോല്‍പ്പിക്കാനല്ലേ അവര്‍ ശ്രമിച്ചത്‌. അതിനു കഴിയില്ലെന്നു ഇപ്പോള്‍ തെളിഞ്ഞു. കഴിഞ്ഞതവണത്തെ അപേക്ഷിച്ച്‌ സ്വതന്ത്രരും കക്ഷിരഹിതരും ഇ്‌ല്ലാത്തതിനാലാണ്‌ എസ്‌ഡിപിഐ അടക്കമുള്ളവര്‍ കൂടുതല്‍ വോട്ട്‌ പിടിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.