Breaking News

Trending right now:
Description
 
Jan 27, 2013

ഇംഗ്ലണ്ടിലെ അഞ്ച്‌ എന്‍എച്ച്‌എസ്‌ ട്രസ്റ്റ്‌ ആശുപത്രികളില്‍ മരണം പതിയിരിക്കുന്നു

image
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ലണ്ടനിലെ ഏറ്റവും കൂടുതല്‍ മരണ നിരക്ക്‌ രേഖപ്പെടുത്തിയ എട്ട്‌ ആശുപത്രികളില്‍ അഞ്ചെണ്ണം എന്‍എച്ച്‌എസ്‌ ട്രസ്ര്‌റ്‌ ആശുപത്രികള്‍. ഹെല്‍ത്ത്‌ ആന്‍ഡ്‌ സോഷ്യല്‍ കെയര്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നട്‌തിതയ പഠനത്തിലാണ്‌ ഇക്കാര്യം വെളിപ്പെട്ടത്‌.

 
കോള്‍ഷര്‍ ഹോസ്‌പിറ്റല്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്‌എസ്‌ ഫൗണ്ടേഷന്‍ ട്രസ്റ്റ്‌, തെയിംസൈഡ്‌ ഹോസ്‌പിറ്റല്‍, ബ്ലാക്ക്‌പൂള്‍ ടീച്ചിംഗ്‌ ഹോസ്‌പിറ്റള്‍സ്‌, ബേസില്‍ഡണ്‍ ആന്‍ഡ്‌ തുറോക്ക്‌ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍, ഈസ്റ്റ്‌ ലംഗാഷെയര്‍ ഹോസ്‌പിറ്റല്‍സ്‌ എന്നിവയാണ്‌ മരണ പട്ടികയില്‍ മുന്നിലുള്ള എന്‍എച്ച്‌എസ്‌ ട്രസ്റ്റ്‌ ആശുപത്രികള്‍. ഇതു ഗൗരവമായി എടുക്കേണ്ട കാര്യമാണെന്ന്‌ ആരോഗ്യരംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടി.
 

ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ സൂക്ഷ്‌മമായി പരിശോധിക്കണമെന്നു ഹോം സെക്രട്ടറി ജെറമി ഹണ്ട്‌ നിര്‍ദ്ദേശിച്ചു. കൂടിയ മരണ നിരക്കിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ബ്ലാക്ക്‌പൂള്‍ ടീച്ചിംഗ്‌ ഹോസ്‌പിറ്റല്‍ പറഞ്ഞു.