Breaking News

Trending right now:
Description
 
Oct 15, 2017

ഇവിടെ എന്താണ്‌ നടപ്പാക്കിയത്‌? ഊരുമൂപ്പന്റെ ചോദ്യം കേട്ട്‌ മന്ത്രിക്ക്‌ ഉത്തരംമുട്ടി

image ഇവിടെ എന്താണ്‌ സര്‍ക്കാര്‍ നടപ്പാക്കിയതെന്നുള്ള ഊരുമൂപ്പന്റെ ചോദ്യം കേട്ട്‌ മന്ത്രി എം.എം.മണിക്കു ഉത്തരംമുട്ടി. പീരുമേട്‌ കൊക്കയാര്‍ പഞ്ചായത്തിലെ മേലോരം സ്വദേശിയായ ചെറിയാന്‍ നൈനാന്‍ (72) ചോദ്യവുമായി മന്ത്രിയെ നേരിട്ടത്‌. തൊടുപുഴയില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനവേദിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച്‌ മന്ത്രി മണി പ്രസംഗിക്കുന്നതിനിടയിലായിരുന്നു സദസിനു മുന്‍നിരയിലുണ്ടായിരുന്ന ഊരുമൂപ്പന്റെ ചോദ്യം. ചോദ്യം കേട്ട മന്ത്രി മണി കുറേനേരത്തേക്ക്‌ മിണ്ടിയില്ല. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പൊതുവായുള്ള കാര്യമാണ്‌ പറഞ്ഞതെന്നു ഏറെ നേരത്തിനുശേഷം മന്ത്രി മറുപടിയായി പറഞ്ഞു. എന്നാല്‍ ഇവിടെ നടപ്പാക്കിയ കാര്യങ്ങള്‍ പറഞ്ഞാല്‍മതിയെന്നായി ഊരുമൂപ്പന്‍. ഇത്രയുമായപ്പോഴേക്കും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ മൂപ്പനെ പുറത്തേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചു. മൂപ്പനെ മാറ്റേണ്ടതില്ലെന്നും അവിടെതന്നെ ഇരുന്നോട്ടെയെന്നും മന്ത്രി പറഞ്ഞതോടെയാണ്‌ പൊലീസുകാര്‍ പോയത്‌.