Breaking News

Trending right now:
Description
 
Oct 15, 2017

ഫിലിപ്പീന്‍സില്‍ മുങ്ങിയ ചരക്കുകപ്പലിലെ 10 പേര്‍ക്കായി തിരച്ചില്‍തുടരുന്നു

image ഫിലിപ്പീന്‍സിനു സമീപം വെള്ളിയാഴ്‌ച മുങ്ങിയ ചരക്കുകപ്പല്‍ എംവി എമറാള്‍ഡ്‌ സ്റ്റാറിലെ 10 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവരില്‍ ക്യാപ്‌റ്റനും മലയാളിയുമായ കൊടുങ്ങല്ലൂര്‍സ്വദേശി രാജേഷ്‌ നായരുമുണ്ട്‌. മുംബൈയ്‌ക്കു സമീപം വസായ്‌ വിരാറിലെ വിരാട്‌ നഗറിലാണ്‌ താമസം. ഭാര്യ രശ്‌മി പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥയാണ്‌. ഇന്ത്യന്‍ ജീവനക്കാരായ 26 പേരാണ്‌ കപ്പലില്‍ ഉണ്ടായിരുന്നത്‌. 16പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരില്‌ സെക്കന്‍ഡ്‌ എന്‍ജിനിയര്‍ മലയാളി സുരേഷ്‌കുമാറുമുണ്ട്‌. ഇന്തൊനീഷ്യയില്‍നിന്നു നിക്കല്‍ അയിരുമായി ചൈനയിലേക്കുപോകുന്നതിനിടെയാണ്‌ കപ്പല്‍ ദുരന്തത്തില്‍പെട്ടത്‌. ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ്‌ തീരസേനകളുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം.