Breaking News

Trending right now:
Description
 
Oct 15, 2017

ഭീകരര്‍ ഭാര്യയെ മാനഭംഗപ്പെടുത്തി; പിഞ്ചുകുഞ്ഞിനെ കൊന്നു

image പാക്കിസ്ഥാനില്‍ ഹഖാനി ഭീകരരുടെ തടവില്‍നിന്നു അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം മോചിതനായ കനേഡിയന്‍ സ്വദേശി ജോഷ്വാബോയ്‌ലിന്റെ വെളിപ്പെടുത്തല്‍ ആരെയും മുറിപ്പെടുത്തും. തന്റെ ഭാര്യയെ അവര്‍ മാനഭംഗപ്പെടുത്തിയെന്നും തന്റെ പിഞ്ചുമകളെ കൊലപ്പെടുത്തിയെന്നും ജോഷ്വാബോയ്‌ലി നാട്ടിലെത്തിയപ്പോള്‍ വ്യക്തമാക്കി. തടവുകാലത്തിനിടെ ജോഷ്വാബോയ്‌ലി-കെയ്‌റ്റ്‌ലന്‍ കോള്‍മാന്‍ ദമ്പതികള്‍ക്ക്‌ ഭീകരരുടെ തടവില്‍കഴിയുമ്പോഴാണ്‌ നാലുകുട്ടികള്‍ ജനിച്ചത്‌. നാലാമത്തെ കുഞ്ഞിനെ ഭീകരര്‍ വധിച്ചു. അഞ്ചുവര്‍ഷംമുമ്പ്‌ താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്‌ഗാന്‍ ഗ്രാമങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ്‌ ഭീകരര്‍ ജോഷ്വാബോയ്‌ലി-കെയ്‌റ്റ്‌ലന്‍ കോള്‍മാന്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയത്‌. ഈസമയം കെയ്‌റ്റ്‌ലന്‍ കോള്‍മാന്‍ പൂര്‍ണഗര്‍ഭിണിയായിരുന്നുവെന്നും ജോഷ്വാബോയ്‌ലി വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു ജോഷ്വാബോയ്‌ലിയേയും കുടുംബത്തെയും തടവില്‍നിന്നു പാക്‌ സേന രക്ഷപ്പെടുത്തിയത്‌.