Breaking News

Trending right now:
Description
 
Oct 15, 2017

വേങ്ങര ഉപതിരഞ്ഞെടുപ്പ്‌: വിധി ഇന്ന്‌; ഖാദറിന്‌ മുന്നേറ്റം

image മലപ്പുറത്തെ വേങ്ങര ഉരതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പന്ത്രണ്ടോടെ അന്തിമ വിധിയറിയാം. തിരുരങ്ങാടി പിഎസ്‌എംഒ കോളജിലാണ്‌ വോട്ടെണ്ണല്‍ നടക്കുന്നത്‌. പ്രതീക്ഷയോടെ മുന്നണികള്‍. യുഡിഎഫിലെ കെ.എന്‍.എ.ഖാദര്‍, എല്‍ഡിഎഫിലെ പി.പി.ബഷീര്‍, ബിജെപിയിലെ കെ.ജനചന്ദ്രന്‍ എന്നിവരാണ്‌ പ്രധാനകക്ഷികളുടെ സ്ഥാനാര്‍ഥികള്‍. വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ അരമണിക്കൂറില്‍ ഖാദറിനാണ്‌ മുന്നേറ്റം. എ.ആര്‍.നഗര്‍ പഞ്ചായത്തിലെ വോട്ട്‌ എണ്ണിത്തുടങ്ങിയപ്പോള്‍ ഖാദര്‍ 2284 വോട്ടുകള്‍ക്കു മുന്നിലാണ്‌. 5629 വോട്ടുകള്‍ ഖാദറിനു ലഭിച്ചപ്പോള്‍ ബഷീറിന്‌ 3345 വോട്ട്‌ ലഭിച്ചു. 845 വോട്ടുകളാണ്‌ ജനചന്ദ്രന്‌ ലഭിച്ചത്‌.
11നു നടന്ന വോട്ടെടുപ്പില്‍ റിക്കാര്‍ഡ്‌ പോളിങാണ്‌ രേഖപ്പെടുത്തിയത്‌. 72.12 ശതമാനം. ആറു പഞ്ചായത്തുകളുള്ള വേങ്ങര മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തും ഭരിക്കുന്നത്‌ മുസ്ലീംലീഗാണ്‌. ലോകസഭാംഗമായതിനെതുടര്‍ന്ന്‌ മുസ്ലീംലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌.