Breaking News

Trending right now:
Description
 
Oct 14, 2017

ബിജെപിയുടെ ഏകെജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

image ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനമായ ഏകെജി ഭവനിലേക്ക്‌ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. കേരളത്തില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ ആക്രമിക്കുന്നുവെന്ന്‌ ആരോപിച്ചായിരുന്നു മാര്‍ച്ച്‌. ഏകെജി ഭവന്‌ മുന്നില്‍ സ്ഥാപിച്ചിരുന്ന പൊലീസ്‌ ബാരിക്കേഡ്‌ അഞ്ഞൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ മറിച്ചിട്ടു. ബാരിക്കേഡ്‌ മറികടന്ന്‌ മുന്നേറാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ്‌ ബലപ്രയോഗം നടത്തി തടഞ്ഞതോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌. കേരളത്തില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയ്‌ക്ക്‌ ഐക്യദാര്‍ഢ്യവും ഏകെജി ഭവനിലേക്ക്‌ മാര്‍ച്ച്‌ നടത്തിയവര്‍ പ്രഖ്യാപിച്ചു. കുമ്മനത്തിന്റെ യാത്ര തുടങ്ങി അവസാനിക്കുന്ന ദിവസംവരെ ഡല്‍ഹിയില്‍ ഏകെജി ഭവനിലേക്ക്‌ മാര്‍ച്ചു നടത്തുമെന്നു അമിത്‌ഷാ പ്രഖ്യാപിച്ചിരുന്നു. ബിജെപി മാര്‍ച്ച്‌ നടക്കുമ്പോള്‍ ഏകെജി സെന്ററില്‍ മൂന്നുദിവസം ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തിനു നേതാക്കളെല്ലാം എത്തിയിട്ടുണ്ട്‌.