Breaking News

Trending right now:
Description
 
Oct 14, 2017

ഗൗരി ലങ്കേഷിന്റെ വധം: മൂന്നു രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

image മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നു പേരുടെ രേഖാ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. പ്രതികളെ തിരിച്ചറിഞ്ഞശേഷമാണ്‌ രേഖാചിത്രം തയാറാക്കിയത്‌. ഇവരില്‍ രണ്ടുപേര്‍ കുറ്റകൃത്യങ്ങളില്‍ നേരിട്ട്‌ പങ്കുള്ളവരാണെന്ന നിഗമനത്തിലാണ്‌ അന്വേഷണ സംഘം. കൊലപാതകം നടന്നു 40 ദിവസങ്ങള്‍ക്കുശേഷമാണ്‌ രേഖാ ചിത്രം പരസ്യപ്പെടുത്തുന്നത്‌. ഗൗരി ലങ്കേഷിന്റെ വീടിനു സമീപത്തെ സിസിടിവിയില്‍നിന്നു ലഭിച്ച ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും കണക്കിലെടുത്താണ്‌ രേഖാ ചിത്രം തയാറാക്കിയത്‌. കൃത്യത്തില്‍ നേരിട്ടു പങ്കാളിയായ രണ്ടുപേരില്‍ ഒരാളുടെ മുഖ്യം ദൃശ്യങ്ങളില്‍ അവ്യക്തമായിരുന്നു. ഈ ദൃശ്യങ്ങള്‍ നിരവധി ലാബുകളില്‍ പരിശോധനയ്‌ക്ക്‌ അയച്ചശേഷമാണ്‌ രേഖാചിത്രം തയാറാക്കിയതെന്നു അന്വേഷണ സംഘം വ്യക്തമാക്കി. രേഖാചിത്രം പുറത്തുവിട്ടതോടെ വരുംദിവസങ്ങളില്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ പൊലീസ്‌.