Breaking News

Trending right now:
Description
 
Oct 14, 2017

ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന്‌ ചെന്നിത്തല

image കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും ഇന്ധനവില വര്‍ധനയ്‌ക്കും എതിരേ യുഡിഎഫ്‌ 16ന്‌ പ്രഖ്യാപിച്ച ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നു യുഡിഎഫ്‌ ചെയര്‍മാന്‍കൂടിയായ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. ഹര്‍ത്താലില്‍ ജനങ്ങളുടെ സ്വമേധയായുള്ള പങ്കാളിത്തമാണ്‌ മുന്നണി ഉദ്ദേശിക്കുന്നത്‌. ഹര്‍ത്താലിന്റെ വിജയത്തിനായി യുഡിഎഫ്‌ പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമോ നടത്താന്‍ പാടില്ല. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്താത്തവിധമായിരിക്കും ഹര്‍ത്താല്‍. സഞ്ചാരസ്വാതന്ത്ര്യം ഉള്‍പ്പെടെ ഭരണഘടന പൗരന്മാര്‍ക്കു ഉറപ്പുനല്‍കുന്ന അവകാശങ്ങളൊന്നും ഹനിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി തൊലിലാളികളും ജീവനക്കാരും വ്യാപാരി സമൂഹവും സ്വമേധയാ ഹര്‍ത്താലില്‍ പങ്കെടുത്തും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും സമരം വിജയപ്പിക്കണമെന്നും രമേശ്‌ ചെന്നിത്തല അഭ്യര്‍ഥിച്ചു. ഹര്‍ത്താലിനെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജിയില്‍ കഴിഞ്ഞദിവസം കോടതി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.