Breaking News

Trending right now:
Description
 
Oct 14, 2017

ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം സംവിധായകനെ സുഹൃത്ത്‌ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

image കോതമംഗലത്തു ഹ്രസ്വചിത്ര സംവിധായകന്‍ കുറുപ്പംപടി കൊമ്പനാട്‌ പടിക്കക്കുടി ജയന്‍ കൊമ്പനാടിനെ നഗരമധ്യത്തിലെ ലോഡ്‌ജില്‍ സുഹൃത്ത്‌ കഴുത്തറുത്തു കൊന്നു. സംഭവത്തെ തുടര്‍ന്ന്‌ സുഹൃത്ത്‌ നേര്യമംഗലം സ്വദേശി ജോബി പൊലീസിനു കീഴടങ്ങി. ലോഡ്‌ജ്‌ മുറിയില്‍ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ു തര്‍ക്കമുണ്ടാവുകയും ചെയ്‌തതായി പൊലീസ്‌ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ജോബി കറികത്തിക്കൊണ്ടു ജയന്‍ കൊമ്പനാടിനെ കൊലപ്പെടുത്തുകയായിരുന്നു. ബലപ്രയോഗത്തിനിടെ താഴെവീണ ജയന്റെ ശിരസ്‌ ജോബി കറിക്കത്തിക്കൊണ്ട്‌ മുറിച്ചുമാറ്റി. പിടിവലിക്കിടെ ജോബിയുടെ നെറ്റില്‍ ആഴത്തില്‍ മുറിവേറ്റു. വ്യാഴാഴ്‌ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. കൊലപാതകം നടത്തിയ ശേഷം മൃതദേഹത്തിന്‌ അടുത്തായി ജോബി കിടന്നുറങ്ങുകയും ചെയ്‌തു. പിറ്റേദിവസം രാവിലെ എഴുന്നേറ്റ ജോബി കോതമംഗലം സ്‌റ്റേഷനിലെത്തി വിവരംപറഞ്ഞ്‌ കീഴടങ്ങുകയായിരുന്നു. പുണ്യാളന്റെ നേര്‍ച്ചക്കോഴികള്‍ എന്ന ടെലിഫിലിം ജോബിനെ നായകനാക്കി ജയന്‍ സംവിധാനം ചെയ്‌തിരുന്നു. ഇതിന്റെ നിര്‍മാണ പങ്കാളിയായിരുന്നു ജോബിയെന്നും പൊലീസ്‌ വ്യക്തമാക്കി.