Breaking News

Trending right now:
Description
 
Oct 14, 2017

രാഹുല്‍ ഉടന്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമെന്നു സോണിയ

image രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്നു സൂചനയുമായി അധ്യക്ഷ സോണിയ. വര്‍ഷങ്ങളായി നിങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നു. ഇപ്പോള്‍ ഇത്‌ യാഥാര്‍ഥ്യമാകുകയാണെന്നു സോണിയ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. അടുത്തുനിന്നിരുന്ന രാഹുലിനെ ചൂണ്ടിയായിരുന്നു സോണിയ ഇക്കാര്യം പറഞ്ഞത്‌. മുന്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകളുടെ മൂന്നാം ഭാഗമായ 'ദ്‌ കൊഅലിഷന്‍ ഇയേഴ്‌സ്‌' എന്ന പുസ്‌തകത്തിന്റെ പ്രകാശത്തിനുശേഷമാണ്‌ സോണിയ ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവച്ചത്‌. രാഹുല്‍ഗാന്ധി ഉടന്‍തന്നെ കോണ്‍ഗ്രസ്‌ അധ്യസ്ഥസ്ഥാനം ഏറ്റെടുത്തേക്കുമെന്നു നേരത്തെതന്നെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ അധ്യക്ഷനായാല്‍ അത്‌ പാര്‍ട്ടിക്കും രാജ്യത്തിനും ഗുണം ചെയ്യുമെന്നു വീരപ്പമൊയ്‌ലി പറഞ്ഞു. രാഹുല്‍ ചുമതല ഏറ്റെടുക്കുന്നതോടെ പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണിയുണ്ടാകും. വിവിധ സംസ്ഥാനങ്ങളുടെ ചുമതലവഹിക്കുന്നവര്‍ക്കു മാറ്റമുണ്ടാകും.