Breaking News

Trending right now:
Description
 
Oct 14, 2017

യുഎസില്‍ കാണാതായ മലയാളി ബാലിക കൊല്ലപ്പെട്ടു?

image വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കാണാതായ മാലയാളി ബാലിക ഷെറിനെ കൊലപ്പെടുത്തിയെന്ന്‌ സൂചന. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ ലി മാത്യൂ (37) കൊലപാതകത്തില്‍ പ്രതിയായേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. കുട്ടിയെ വീടിനുള്ളില്‍ കൊലപ്പെടുത്തിയശേഷം വാഹനത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ്‌ പൊലീസ്‌. കുട്ടിയെ കാണാതായെന്നു പയുന്ന സമയത്ത്‌ വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്നതന്റെ ദൃശ്യങ്ങള്‍ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. പാല്‍ കുടിക്കാത്തതിന്‌ ശിക്ഷായി രാത്രി വീടിനു പുറത്തുനിര്‍ത്തി 15 മിനിട്ടുകഴിഞ്ഞു നോക്കിയപ്പോള്‍ കാണുന്നില്ലെന്നാണ്‌ വെസ്‌ ലി മാത്യു പൊലീസിനു മൊഴിനല്‍കിയിരുന്നത്‌. എന്നാല്‍ ഇതു കെട്ടിച്ചമച്ച കഥയാണെന്നാണ്‌ കരുതുന്നത്‌. കാണാതായശേഷം അഞ്ചുമണിക്കൂറുകള്‍ക്കുശേഷം പൊലീസില്‍ പരാതിപെട്ടതും സംശയത്തിനു ഇടനല്‍കുന്നു. സംഭവത്തെ തുടര്‍ന്ന്‌ പൊലീസ്‌ പിടിയിലായ വെസ്‌ ലി മാത്യുവിനെ 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു. എറണാകുളം സ്വദേശിയായ വെസ്‌ ലി മാത്യവും ഭാര്യ സിനിയും രണ്ടുവര്‍ഷംമുമ്പ്‌ ഷെറിനെ ദത്തെടുക്കുകയായിരുന്നു.