Breaking News

Trending right now:
Description
 
Oct 14, 2017

പഠിപ്പുമുടക്കിയുള്ള സമരം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി

image വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥി സമരം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. ക്യാംപസില്‍ ധര്‍ണയും പട്ടിണിസമരവും സത്യഗ്രഹവും അനുവദനീയമല്ല. സമരം ചെയ്യുകയോ വിദ്യാഭ്യാസ അന്തരീക്ഷം തകര്‍ക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ പ്രിന്‍സിപ്പലിനോ കോളജ്‌ അധികൃതര്‍ക്കോ പുറത്താക്കാമെന്നും ചീഫ്‌ ജെസ്റ്റീസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച്‌ വ്യക്തമാക്കി. അക്കാദമിക്‌ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാനാവില്ല. കോളജില്‍ പോകുന്നത്‌ പഠിക്കാനാണ്‌. രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള വഴി സമരമല്ല. രാഷ്ട്രീയ പ്രവര്‍ത്തനമാണോ പഠനമാണോ വേണ്ടതെന്നു വിദ്യാര്‍ഥികള്‍ക്കു തീരുമാനിക്കാം. എന്നാല്‍ രണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നതിന്‌ അനുമതി നല്‍കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവു പകരാനുള്ളതാണ്‌. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു രാഷ്ട്രീയ മോഹങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളുടെ പഠനാവകാശത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിശപേശാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കോളജിലും പരിസരങ്ങളിലും ധര്‍ണയും പട്ടിണിസമരങ്ങളും നടത്തുന്ന പന്തലുകളും പിക്കറ്റും പൊലീസ്‌ നീക്കണമെന്നും കോളജ്‌ പരിസരങ്ങള്‍ സമരരഹിതമായി സംരക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പൊന്നാനി എംഇഎസ്‌ കോളജില്‍ വിദ്യാര്‍ഥി സമരം മൂലം ക്ലാസുകള്‍ തടസപ്പെടരുതെന്ന വിധി പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോടതി അധികൃതര്‍ നല്‍കിയ കോടതയലക്ഷ്യ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഉത്തരവ്‌.