Breaking News

Trending right now:
Description
 
Oct 13, 2017

ഭീകരര്‍ തട്ടിക്കൊണ്ടുപോയ കുടുംബത്തിനു അഞ്ചുവര്‍ഷത്തിനുശേഷം മോചനം

image അഞ്ചുവര്‍ഷമായി താലിബാന്‍ ഭീകരരുടെ തടവിലായിരുന്ന യുഎസ്‌-കാനേഡിയന്‍ ദമ്പതികള്‍ക്ക്‌ മോചനം. യുഎസ്‌ വനിതയായ കെയ്‌റ്റ്‌ലാന്‍ കോള്‍മാന്‍ അവരുടെ ഭര്‍ത്താവ്‌ കനേഡിയന്‍ സ്വദേശി ജേജ്വ ബോയ്‌ല്‍ മക്കളായ മൂന്നുപേരെയുമാണ്‌ മോചിപ്പിച്ചത്‌. യുഎസ്‌-പാക്കിസ്ഥാന്‍ സേന സംയുക്തമായി നടത്തിയ നീക്കത്തിലൂടെയായിരുന്നു മോചനം. അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തുകടന്ന്‌ ഇവര്‍ പാക്കിസ്ഥാനില്‍ എത്തി. പാക്കിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ കേന്ദ്രത്തിലാണ്‌ ദമ്പതികളെ ബന്ദിയാക്കിയിരുന്നത്‌. പാക്കിസ്ഥാനി കമാന്‍ഡോകള്‍ മിന്നല്‍ ആക്രമണത്തിലൂടെയാണ്‌ മോചിപ്പിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. 2012-ല്‍ അഫ്‌ഗാനിസ്ഥാനില്‍നിന്നാണ്‌ താലിബാന്‍ ബന്ധമുള്ള ഭീകരര്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയത്‌. തടവില്‍ കഴിയുമ്പോഴാണ്‌ ദമ്പതികള്‍ക്ക്‌ മൂന്നുകുട്ടികള്‍ പിറന്നത്‌.