Breaking News

Trending right now:
Description
 
Oct 13, 2017

യുഎസില്‍ മലയാളി ദമ്പതികള്‍ വീടിനു വെളിയിലാക്കിയ മൂന്നുവയസുകാരിയെ കാണാതായി

image യുഎസിലെ ഹുസ്റ്റണില്‍ മലയാളി ദമ്പതികള്‍ വീടിനു പുറത്തിറക്കി നിര്‍ത്തിയ മൂന്നുവയസുകാരി ഷെറിനെ കാണാതായി. ശനിയാഴ്‌ച നടന്ന സംഭവത്തില്‍ എഫ്‌ബിഐ അന്വേഷണം ഊര്‍ജിതമാക്കി. വീടിനു പുറത്തിറക്കി 15 മിനിട്ടിനുള്ളില്‍ കുട്ടിയെ കാണാതായത്‌ ദുരൂഹതയുണ്ടാക്കിയിട്ടുണ്ടുണ്ട്‌. എറണാകുളം സ്വദേശി വെസ്‌ ലി മാത്യുവും ഭാര്യ സിനിയും രണ്ടുവര്‍ഷം മുമ്പാണ്‌ കേരളത്തിലെ അനാഥാലയത്തില്‍നിന്നു ഷെറിനെ ദത്തെടുത്തത്‌. പാല്‍ കുടിക്കാതിരുന്നതിനുള്ള ശിക്ഷയായിട്ടാണ്‌ കുട്ടിയെ പുലര്‍ച്ചെ മൂന്നിനു വീടിനു വെളിയിലാക്കിയതെന്നു ദമ്പതികള്‍ മൊഴിനല്‍കിയിട്ടുണ്ട്‌. കുട്ടിയെ വീടിനു വെളിയിലാക്കിയ സംഭവത്തില്‍ വെസ്‌ ലി മാത്യുവിനെ അറസ്റ്റുചെയ്‌തെങ്കിലും 2.5 ലക്ഷം ഡോളറിന്റെ (1.6 കോടി രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. രാജ്യം വിട്ടുപോകരുതെന്നും നിര്‍ദേശമുണ്ട്‌. സംഭവസമയത്തു വീട്ടില്‍ ഉറങ്ങുകയായിരുന്ന സിനിയെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.