Breaking News

Trending right now:
Description
 
Oct 13, 2017

300 കോടിയുടെ കോഴ; എസ്‌.പി.ത്യാഗിക്കെതിരെ കുറ്റപത്രം

image അഗസ്‌ത വെസ്റ്റ്‌ലാന്റ്‌ ഹെലികോപ്‌റ്റര്‍ ഇടപാടില്‍ കോഴവാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ മുന്‍ വ്യോമസേന തലവന്‍ എസ്‌.പി.ത്യാഗിക്കെതിരെ സിബിഐ കുറ്റപത്രം. 3727 കോടിയുടെ കരാറില്‍ ഗൂഢാലോചനയ്‌ക്കു നേതൃത്വം കൊടുത്തത്‌ ത്യാഗിയാണെന്നും ഇതിനായി 300 കോടിയുടെ കോഴവാങ്ങിയെന്നുമാണ്‌ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്‌. കോഴവാങ്ങിയതുവഴി വ്യോമസേന തലവന്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്യുകയും ചെയ്‌തു. ത്യാഗിയുടെ സഹോദരങ്ങളായ സഞ്‌ജീവ്‌, സന്ദീപ്‌, രാജീവ്‌ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്‌. സഹോദരങ്ങളില്‍ ഒരാളായ സഞ്‌ജീവ്‌ 2.28കോടി കൈക്കൂലി വാങ്ങിയെന്നു പറയുന്നു. 13 പ്രതികളില്‍ അന്നത്തെ എയര്‍മാര്‍ഷല്‍ ജെ.എസ്‌.ഗുജറാളിനും പങ്കുണ്ടെന്ന്‌ സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. ഇറ്റലിക്കാരായ ഇടനിലക്കാര്‍ ഗൈഡോ ഹാഷ്ടെ, കാല്‍ലോസ്‌ ഗെറോസ, ക്രിസ്‌ത്യന്‍ മൈക്കേല്‍ എന്നിവരും അഗസ്‌ത വെസ്റ്റ്‌ലാന്റിലെ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്‌. 2010-ല്‍ 12 ഹെലികോപ്‌റ്ററുകള്‍ക്കായുള്ള 3727 കോടിയുടെ കരാറിലാണ്‌ ഇന്ത്യ ഒപ്പിട്ടത്‌. കരാര്‍ ലഭിക്കാന്‍ 375 കോടിരൂപ ഇന്ത്യന്‍ അധികൃതര്‍ക്ക്‌ നല്‍കിയെന്ന കേസില്‍ കമ്പനി അധികൃതരെ ശിക്ഷിച്ചിരുന്നു.