Breaking News

Trending right now:
Description
 
Oct 13, 2017

ഹര്‍ത്താല്‍ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിന്‌ ഹൈക്കോടതി നോട്ടീസ്‌

image ഈമാസം 16നു ഹര്‍ത്താല്‍ നടത്തുമെന്നു പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഹൈക്കോടതി നോട്ടീസ്‌ അയച്ചു. സ്‌പീഡ്‌ പോസ്‌റ്റില്‍ നോട്ടീസ്‌ പുറപ്പെടുവിച്ചുകൊണ്ടാണ്‌ കോടതി നടപടി. നിയമവിരുദ്ധ ഹര്‍ത്താലില്‍ ജനങ്ങള്‍ക്കു സര്‍ക്കാര്‍ പൂര്‍ണ സംര്‌കഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ക്കു സംരക്ഷണം നല്‌കുമെന്നും ഇക്കാര്യം മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്‌. ഹര്‍ത്താലില്‍ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഭയന്നു ജനങ്ങള്‍ പുറത്തിറങ്ങാത്ത സാഹചര്യമുണ്ടെന്നും ജനമനസിലെ ഭയാശങ്ക നീക്കേണ്ടത്‌ സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. സാധ്യമായ നടപടികളെല്ലാം എടുക്കുമെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചങ്ങനാശേരി സ്വദേശി സോജന്‍ പവിയാനോസ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി.