Breaking News

Trending right now:
Description
 
Oct 13, 2017

കമ്പാര്‍ട്ട്‌മെന്റ്‌ വാതില്‍ സമീപ സീറ്റുകളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം: കെര്‍പ

image എയര്‍ കണ്ടീഷന്‍ഡ്‌ ട്രെയിന്‍ കമ്പാര്‍ട്ടുമെന്‍ുകളിലെ വാതിലുകളുടെ തൊട്ടടുത്തുള്ള സീറ്റുകള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു റെയില്‍വേ അധികൃതരോട്‌ കുട്ടനാട്‌-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ (കെര്‍പ) ആവശ്യപ്പെട്ടു. വന്‍ ടിക്കറ്റ്‌ നിരക്കു നല്‌കി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടവര്‍ക്ക്‌ ഇത്തരം വാതില്‍ സമീപ ബെര്‍ത്ത്‌ ലഭിച്ചാല്‍ യാത്രയില്‍ ഉടനീളം ഒരു സ്വസ്ഥതയുമുണ്ടാകില്ല. രാവും പകലും വ്യത്യാസമില്ലാതെ വാതിലുകള്‍ അനേക പ്രാവശ്യം തുറന്നടയ്‌ക്കേണ്ടതുള്ളതിനാലാണിത്‌. കൂടാതെ ഓരോ പ്രാവശ്യം വാതില്‍ തുറക്കുമ്പോഴും അടുത്ത ടോയ്‌ലറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം ഇരച്ചുകയറുകയും ചെയ്യും.