Breaking News

Trending right now:
Description
 
Oct 13, 2017

ഫൊക്കാന കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കും: സുധാകര്‍ത്ത

image ന്യൂജേഴ്‌സി: 2018 ജൂലൈ അഞ്ചു മുതല്‍ ഏഴുവരെ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കണ്‍വന്‍ഷന്‍ നാഷനല്‍ കോ ഓര്‍ഡിനേറ്റര്‍ സുധാ കര്‍ത്താ അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നടന്ന കണ്‍വന്‍ഷന്‍ നല്‍കിയ വിജയം ഫൊക്കാന പ്രവര്‍ത്തകരില്‍ വലിയ ആവേശം ഉയര്‍ത്തിയിട്ടുണ്ട്‌. ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ സുധാകര്‍ത്ത ഇരുപതുവര്‍ഷമായി അമേരിക്കന്‍ സാംസ്‌കാരിക രംഗത്ത്‌ അറിയപ്പെടുന്നയാളാണ്‌. 2008-ല്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയായി ഫിലഡല്‍ഫിയ കണ്‍വന്‍ഷന്റെ നേതൃത്വത്തില്‍ സുധാകര്‍ത്ത പ്രവര്‍ത്തിച്ചു. ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. എട്ടുവര്‍ഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ്‌ അംഗമായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2012 വാഷിങ്‌ ടണ്‍ ഡിസിയില്‍ നടന്ന ഹിന്ദു കണ്‍വന്‍ഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ട്രസ്‌റ്റിബോര്‍ഡ്‌ അംഗം. 2014ല്‍ നടന്ന നായര്‍ കണ്‍വന്‍ഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ഇപ്പോള്‍ ഉപദേശകസമിതി അംഗമായി തുടരുന്നു. ഫിലഡല്‍ഫിയയില്‍ പമ്പ, ട്രൈ സ്റ്റേറ്റ്‌ കേരളഫോറം, എന്‍എസ്‌എസ്‌ പെന്‍സില്‍വനിയ തുടങ്ങിയ വിവിധ മലയാളി സംഘടനകളുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്‌ സുധാകര്‍ത്ത. കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ഓര്‍ഗനൈസേഷന്‍സ്‌ ചെയര്‍മാന്‍ ആയും നാഷനല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സ്‌ ആര്‍വിപിയും സേവനം അനുഷ്‌ഠിക്കുന്നു. പുതിയ ആശയങ്ങളും സമൂഹനന്മയ്‌ക്ക്‌ ഉതകുന്ന പദ്ധതികളും നടപ്പിലാക്കുന്ന പ്രസിഡന്റ്‌ തമ്പി ചാക്കോയുടെ നേതൃത്വത്തിലുള്ള ഫൊക്കാന നാഷനല്‍ കമ്മിറ്റിക്ക്‌ നേര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പരമാവധി പിന്തുണ നേടിക്കൊടുക്കുക എന്നതാണ്‌ തന്റെ ലക്ഷ്യമെന്നു സുധാകര്‍ത്ത പറഞ്ഞു.