Breaking News

Trending right now:
Description
 
Oct 13, 2017

മകളെയും കാമുകനെയും വധിച്ചകേസില്‍ മാതാപിതാക്കളെ വിട്ടയച്ചു

image ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനി ആരുഷി തല്‍വാറും വീട്ടുജോലിക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ട കേസില്‍ ആരുഷിയുടെ മാതാപിതാക്കളും ദന്തഡോക്ടര്‍മാരുമാ രാജേഷ്‌ തല്‍വാറിനെയും നുപുര്‍ തല്‍വാനറിനെയും തെളിവുകളുടെ അഭാവത്തില്‍ അലഹാബദ്‌ ഹൈക്കോടതി വിട്ടയച്ചു. ഗാസിയാബാദ്‌ സിബിഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹിയില്‍ കോളിളക്കം സൃഷ്ടിച്ച കേസ്‌ 2008 മെയ്‌ 16നാണ്‌ നടന്നത്‌. ഡോക്ടര്‍ദമ്പതികളുടെ ഏകമകളായിരുന്നു ആരുഷി. ആരുഷിയുടെ മൃതദേഹം കിടപ്പുമുറിയിലും ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലുമാണ്‌ കണ്ടെത്തിയത്‌. ആരുഷിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. ആരുഷിയേയും ഹേംരാജിനെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന്‌ പ്രതികള്‍ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചത്‌. സാഹചര്യതെളിവുകള്‍ ഉള്‍പ്പെടെ ഒന്നും പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്നു കണ്ടെത്തിയാണ്‌ ഹൈക്കോടതി വിധി. നാലുവര്‍ഷത്തോളമായി ഗാസിയാബാദ്‌ ദാസ്‌ന ജയിലില്‍ കഴിയുന്ന രാജേഷിനെയും നുപൂറിനെയും ഇന്നു മോജിപ്പിക്കും.