Breaking News

Trending right now:
Description
 
Oct 12, 2017

യുഡിഎഫ്‌ ഹര്‍ത്താലിനെതിരെ ഹര്‍ജി; ചെന്നിത്തലയ്‌ക്കെതിരെ കേസ്‌ എടുക്കണം

image യുഡിഎഫ്‌ 16നു പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ നടപടി വേണമെന്നും ഇതിനു ആഹ്വാനം ചെയ്‌ത പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ കേസ്‌ എടുക്കണമെന്നും ആവശ്യപ്പെട്ട്‌ ഹര്‍ജി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്ത്‌ അംഗമായ സോജന്‍ പവിയാനോസാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. ഹര്‍ത്താല്‍ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണെന്നു ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യമേഖലയിലെ പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിക്കുന്നില്ലെന്നു ഉറപ്പാക്കാന്‍ നടപടിവേണം. ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌ത പ്രതിപക്ഷ നേതാവിന്റെ നടപടി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166-ാം വകുപ്പനുസരിച്ച്‌ കുറ്റകരമാണ്‌. ഈ വകുപ്പു ചുമത്തി കേസെടുക്കാന്‍ ഡിജിപിക്കും ഹര്‍ത്തല്‍മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്വം രമേശ്‌ ചെന്നിത്തലയ്‌ക്കുമേല്‍ ചുമത്തി തുക ഈടാക്കാന്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നു ഹര്‍ജിയില്‍ പറയുന്നുണ്ട്‌. ഹര്‍ജി കോടതി പിന്നീട്‌ പരിഗണിക്കും.