Breaking News

Trending right now:
Description
 
Oct 12, 2017

ഫൊക്കാന ഫൗണ്‍ടേഷന്‍ ഫിലാഡല്‍ഫിയായില്‍ സമ്മേളിച്ചു

image ഫിലാഡല്‍ഫിയ: ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സമതിയായ ഫൊക്കാന ഫൗണ്ടേഷന്റെ പ്രത്യേക യോഗം ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയുടെ അധ്യക്ഷതയില്‍ ഫിലാഡല്‍ഫിയായില്‍ ചേര്‍ന്നു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ഫൗണ്ടേഷന്‍ സെക്രട്ടറി ജോര്‍ജ്ജ്‌ ഓലിക്കല്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്ന ഫൗണ്ടേഷന്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നാട്ടിലെത്തിയപ്പോള്‍ ഫൊക്കാന എക്‌സിക്യുട്ടീവുമായി സഹകരിച്ച്‌ ഭവന നിര്‍മ്മാണ സഹായവും, സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍വത്‌ക്കരണത്തിനുള്ള സഹായവും നല്‍കി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഫൊക്കാനയുടെ വിവിധ റീജിയനുകളുടെ സഹകരണം ഉറപ്പാക്കുമെന്ന്‌ വൈസ്‌ ചെയര്‍മാന്‍ മറിയാമ്മ പിള്ള പറഞ്ഞു. 2017-2018 ലെ ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബി മത്‌സരങ്ങള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുമെന്നും മത്‌സരത്തിന്റെ നാഷണല്‍ കോ ഓര്‍ഡിനേറ്ററായി ഡോ:മാത്യു വര്‍ഗീസ്‌ ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നും ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു. ഫൊക്കാന ഫൗണ്ടേഷന്റെ യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ, ജനറല്‍സെക്രട്ടറി ഫീലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ഷാജി കെ. വര്‍ഗീസ്‌, ബോര്‍ഡ്‌ഓഫ്‌ ട്രസ്റ്റിയില്‍ നിന്ന്‌ ചെയര്‍മാന്‍ ജോര്‍ജ്ജി വര്‍ഗീസ്‌, ലീല മാരേട്ട്‌, ടെറണ്‍സന്‍ തോമസ്‌, വിപിന്‍ രാജ്‌ എന്നിവരും പങ്കെടുത്തു.