Breaking News

Trending right now:
Description
 
Oct 12, 2017

ഫേസ്‌ ബുക്ക്‌ ലോകവ്യാപകമായി പണിമുടക്കി

image സാമൂഹിക മാധ്യമമായ ഫേസ്‌ ബുക്ക്‌ ലോകവ്യാപകമായി പണിമുടക്കി. മുന്നറിയിപ്പിലാതെയുള്ള പണിമുടക്ക്‌ ഉപഭോക്താക്കളെ വലച്ചു. വൈകുന്നേരം നാലുമുതലായിരുന്നു പണിമുടക്ക്‌.യുകെ, അമേരിക്കയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഫേസ്‌ബുക്ക്‌ പ്രവര്‍ത്തനം നിലച്ചത്‌. ഇന്ത്യയിലും സമാനമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഫോട്ടോകളും ടെസ്‌റ്റും അപ്‌ ലോഡ്‌ ചെയ്യാന്‍ കഴിയാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഫേസ്‌ബുക്കിന്റെ ഇതേപ്രശ്‌നം തന്നെ ഇന്‍സ്റ്റാഗ്രാമിലും നേരിട്ടു. ഫേസ്‌ബുക്ക്‌ ഉടമകള്‍തന്നെയാണ്‌ ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമകള്‍.