Breaking News

Trending right now:
Description
 
Oct 12, 2017

എയര്‍ടെല്‍ 4ജി സ്‌മാര്‍ട്ട്‌ ഫോണ്‍ കുറഞ്ഞവിലയ്‌ക്ക്‌

image റിലയന്‍സ്‌ ജിയോയ്‌ക്കു വെല്ലുവിളിയുമായി എയര്‍ടെല്‍. ജിയോയ്‌ക്കു പിന്നാലെ കുറഞ്ഞ ചെലവില്‍ ഫോണുകള്‍ വിപണിയില്‍ ഇറക്കാനുള്ള നീക്കത്തിലാണ്‌ എയര്‍ടെല്‍. 1399 രൂപയ്‌ക്ക്‌ ഫോണ്‍ വിപണിയില്‍ എത്തിക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. സ്‌മാര്‍ട്ട്‌ ഫോണ്‍ ബ്രാന്‍ഡായ കാര്‍ബണ്‍ മൊബൈലുമായി കരാര്‍ ആവുകയും ചെയ്‌തു. 2899 രൂപയ്‌ക്ക്‌ കാര്‍ബണ്‍ 'എ40 ഇന്ത്യന്‍' എന്ന മോഡല്‍ ലഭ്യമാക്കും.മൂന്നുവര്‍ഷത്തിനുള്ളില്‍ ആറായിരം രൂപയെങ്കിലും റീചാര്‍ജ്‌ നടത്തിയാല്‍ രണ്ടുഘട്ടങ്ങളിലായി 1500 രൂപ ഉപയോക്താവിനു തിരികെ നല്‍കുമെന്നതിനാല്‍ ഫോണിനു ഫലത്തില്‍ 1399 രൂപയേ വിലവരുന്നുള്ളൂ. ഫോണ്‍ തിരിച്ചു നല്‍കേണ്ടതുമില്ല. പരിധിയില്ലാത്ത കോളുകളും ഡാറ്റയും ലഭിക്കാനുള്ള പ്രത്യേക പാക്കേജ്‌ ഉള്‍പ്പെടെയായിരിക്കും ഫോണുകള്‍ വിതരണം ചെയ്യുകയെന്ന്‌ കമ്പനി അധികൃതര്‍ വ്യക്തമാക്കി. റിലയന്‍സ്‌ ജിയോ 1500 രൂപയ്‌ക്ക്‌ 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ എത്തിച്ചിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം ഫോണ്‍ തിരികെ നല്‍കുമ്പോള്‍ 1500 രൂപ തിരികെ നല്‍കുന്നതാണ്‌ ജിയോയുടെ പദ്ധതി.