Breaking News

Trending right now:
Description
 
Oct 12, 2017

ആമസോണിനെ കബളിപ്പിച്ച്‌ യുവാവ്‌ തട്ടിയത്‌ 50 ലക്ഷം

image ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണിനെ കബളിപ്പിച്ച്‌ യുവാവ്‌ തട്ടിയെടുത്തത്‌ 50 ലക്ഷം രൂപ. റീഫണ്ട്‌ ഇനത്തിലാണ്‌ വന്‍ തട്ടിപ്പു നടത്തിയത്‌. സംഭവത്തില്‍ ഡല്‍ഹി സ്വദേശിയും മാനേജ്‌മെന്റ്‌ ബിരുദധാരിയുമായ ശിവാം ചോപ്രയെ (21) പൊലീസ്‌ അറസ്റ്റു ചെയ്‌തു. 166 മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈനില്‍ വാങ്ങിയശേഷം ശൂന്യമായ പെട്ടികളാണ്‌ ലഭിച്ചതെന്നു പരാതിപ്പെട്ടാണ്‌ പണം തിരികെ വാങ്ങിയത്‌. ഓരോ തവണയും വ്യത്യസ്‌ത ഫോണ്‍ നമ്പറുകളില്‍നിന്നാണ്‌ ഓര്‍ഡര്‍ ചെയ്‌തത്‌. കഴിഞ്ഞ ഏപ്രില്‍-മേയ്‌ കാലയളവിലായിരുന്നു തട്ടിപ്പ്‌. ആപ്പിള്‍, സാംസങ്‌, വണ്‍പ്ലസ്‌ അടക്കമുള്ള ഫോണുകളായിരുന്നു ഓണ്‍ലൈന്‍വഴി വാങ്ങിയിരുന്നത്‌. ഇങ്ങനെ ലഭിക്കുന്ന ഫോണുകള്‍ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രമായ ഐല്‍എക്‌സിലോ പശ്ചിമഡല്‍ഹിയിലെ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലോ വിറ്റഴിക്കുകയായിരുന്നു. തട്ടിപ്പ്‌ മനസിലാക്കിയ ആമസോണിന്റെ പരാതിയിലാണ്‌ യുവാവ്‌ അറസ്റ്റിലയാത്‌. യുവാവിന്റെ വീട്ടില്‍നിന്നു 19 മൊബൈല്‍ ഫോണുകളും 12 ലക്ഷം രൂപയും നാല്‍പതോളം ബാങ്ക്‌ പാസ്‌ബുക്കുകളും പിടിച്ചെടുത്തു. ശിവാം ചോപ്രയ്‌ക്ക്‌ 141 സിംകാര്‍ഡുകള്‍ തരപ്പെടുത്തിക്കൊടുത്ത ആളെയും പൊലീസ്‌ അറസ്റ്റു ചെയ്‌തു.