Breaking News

Trending right now:
Description
 
Oct 12, 2017

രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യമുണ്ടെന്ന്‌ മോദിയുടെ ഉപദേശകസമിതി

image നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉയരുന്ന രൂക്ഷവിമര്‍ശനം സമ്മതിച്ച്‌ മോദിയുടെ ഉപദേശകസമിതിയും. രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുണ്ടെന്നു ഉപദേശകസമിതി തുറന്നു സമ്മതിച്ചു. സാമ്പത്തിക തളര്‍ച്ചയ്‌ക്ക്‌ പല കാരണങ്ങളുണ്ടാകാം. എന്നാല്‍, അതിന്റെ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താന്‍ സമതിക്കു കഴിഞ്ഞിട്ടില്ലെന്നു ചെയര്‍മാന്‍ ബിബേക്‌ ദേബ്രോയി വ്യക്തമാക്കി. അതേസമയം, സാമ്പത്തിക വളര്‍ച്ചയ്‌ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആറുമാസത്തേക്ക്‌ മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍, സമിതി ശുപാര്‍ശകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന 10 മേഖലകള്‍ അദ്ദേഹം വെളിപ്പെടുത്തി. സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അനൗപചാരിക മേഖല, ധനകാര്യ ചട്ടക്കൂട്‌, നാണ്യനയം, പൊതുചെലവ്‌, സാമ്പത്തിക ഭരണസ്ഥാപനങ്ങള്‍, കൃഷിയും മൃഗസംരക്ഷണവും, ഉപഭോഗ രീതികളും ഉല്‍പാദനവും സാമൂഹിക മേഖലയും. ഓരോ മേഖലയെയും കുറിച്ച്‌ സമിതിയിലുള്ളവര്‍ ചര്‍ച്ചാരേഖകള്‍ തയാറാക്കുമെന്നും ബിബേക്‌ ദേബ്രോയ വ്യക്തമാക്കി. പ്രധാനമന്ത്രിക്കു ശുപാര്‍ശകള്‍ നല്‍കുന്നതല്ലാതെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നു ധനമന്ത്രാലയത്തിനുമേല്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.