Breaking News

Trending right now:
Description
 
Oct 11, 2017

ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ഓഫിസറെ നാവികസേന പുറത്താക്കി

image ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ഓഫിസറെ ഇന്ത്യന്‍ നാവികസേന പുറത്താക്കി. വിശാഖ പട്ടണത്തു ജോലി ചെയ്‌തിരുന്ന മനീഷ്‌ ഗിരിക്കെതിരെയാണ്‌ നടപടി. നാവികസേനയില്‍ 2010 മുതല്‍ സെയ്‌ലറായ മനീഷ്‌ ഗിരി (25) അവധിയിലായിരിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സ്വകാര്യ ആശുത്രിയില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി സ്‌ത്രീയായി. സാബി എന്ന പേരും സ്വീകരിച്ചു. തന്റെയുള്ളിലെ സ്‌ത്രീത്വം തിരിച്ചറിഞ്ഞതോടെയാണ്‌ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കു തീരുമാനമെടുത്തതെന്നു മനീഷെന്ന സാബി വ്യക്തമാക്കി. മനീഷ്‌ ഗിരി സര്‍വീസ്‌ ചട്ടലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ്‌ നടപടിസ്വീകരിച്ചത്‌. സേനയില്‍ പ്രവേശിച്ചശേഷം മറ്റാരെയും അറിയിക്കാതെ മറ്റൊരു ലിംഗത്തിലേക്കു ശസ്‌ത്രക്രിയ നടത്തിയതു ചട്ടലംഘനമാണ്‌. നിലവിലെ നിയമങ്ങളനുസരിച്ച്‌ ലിംഗമാറ്റം വരുത്തുന്നവര്‍ക്ക്‌ ജോലിയില്‍ തുടരാനാകില്ലെന്നു നാവികസേന ചൂണ്ടിക്കാട്ടി.