Breaking News

Trending right now:
Description
 
Oct 11, 2017

ജമ്മുകാഷ്‌മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ വധിച്ചു; രണ്ട്‌ സൈനികര്‍ക്ക്‌ വീരമൃത്യു

image ജമ്മു കാഷ്‌മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക്‌ വീരമൃത്യു. വ്യോമസേനയുടെ ഭാഗമായ ഗരുഡയിലെ രണ്ടു സൈനികരാണ്‌ മരിച്ചത്‌. പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ ഹജിന്‍ മേഖലയിലാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്‌. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ സൈന്യവും പൊലീസും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ്‌ വെടിവയ്‌പുണ്ടായത്‌. 13 രാഷ്ട്രീയ റൈഫിള്‍സിനു നേരെയായിരുന്നു ആക്രമണം. എട്ടു ഭീകരരായിരുന്നു ഒളിവില്‍കഴിഞ്ഞിരുന്നത്‌. ഏറ്റുമുട്ടല്‍ തുടരുകയാണ്‌. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ ഖാലിദിനെ സുരക്ഷാസൈന്യം കഴിഞ്ഞദിവസം വധിച്ചിരുന്നു.