Breaking News

Trending right now:
Description
 
Oct 11, 2017

സോനിപത്‌ ബോംബ്‌ സ്‌ഫോടനക്കേസില്‍ കരീം തുണ്ടയ്‌ക്ക്‌ ജീവപര്യന്തം

image ഹരിയാനയിലെ സോനിപത്‌ ബോംബ്‌ സ്‌ഫോടനക്കേസില്‍ ഭീകരസംഘടനയായ ലഷ്‌കറെ തയിബയിലെ ബോംബ്‌ വിദഗ്‌ധന്‍ അബ്ദുല്‍ കരീം തുണ്ടയ്‌ക്ക്‌ (75) ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. അഡീഷനല്‍ ജില്ലാ ജഡ്‌ജി ഡോ.സുശീല്‍കുമാര്‍ ഗാര്‍ഗ്‌ ആണ്‌ ശിക്ഷവിധിച്ചത്‌. 1996-ല്‍ സോനിപതില്‍ രണ്ടു സ്‌ഫോടനങ്ങളിലായി 15 പേര്‍ക്കു പരുക്കേറ്റ സംഭവത്തിലാണ്‌ കേസ്‌. മുംബൈ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനില്‍നിന്നു വിട്ടുകിട്ടണമെന്നു ഇന്ത്യ ആവശ്യപ്പെട്ട 20 ഭീകരരുടെ പട്ടികയില്‍ തുണ്ടയും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നു 2013ലായിരുന്നു അറസ്റ്റ്‌. തുണ്ടയ്‌ക്കെതിരെ വേറെയും സ്‌ഫോടനക്കേസുകള്‍ ഉള്ളതിനാല്‍ ഇയാളെ ഗാസിയാബാദിലെ ജയിലിലേക്ക്‌ മാറ്റി.