Breaking News

Trending right now:
Description
 
Oct 11, 2017

സോളാര്‍ കേസ്‌: സരിതയില്‍നിന്നു ലൈംഗിക സംതൃപ്‌തി സ്വീകരിച്ചവര്‍ക്കെതിരെയും കേസ്‌

image സോളാര്‍ കേസില്‍ വഴിവിട്ട്‌ സഹായിച്ച മുന്‍ യുഡിഎഫ്‌ മന്ത്രിസഭയിലെ ഉന്നതര്‍ സരിത നല്‍കിയ പീഡനക്കേസിലും പ്രതികളാകും. ടീം സോളാര്‍ കമ്പനിക്ക്‌ സഹായം നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തു സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തവര്‍ക്കെതിരെയാണ്‌ നടപടി. സ്‌ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. തന്റെ ലൈംഗികമായി ഉപയോഗിച്ചവരുടെ പട്ടിക അടങ്ങുന്ന കത്ത്‌ സരിത 2013 ജൂലൈ 19ന്‌ എഴുതിയിരുന്നു. 2014 ഏപ്രില്‍ ആദ്യം കത്തു പുറത്തുവന്നു. പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ്‌ സരിത കത്ത്‌ എഴുതിയത്‌. 27 പേജുള്ള കത്തില്‍ യുഡിഎഫ്‌ മന്ത്രിസഭയിലെ ഉന്നതരുടെ പേര്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. കൈക്കൂലിയായി പണം കൈപ്പറ്റുന്നതുപോലെ തന്നെ സരിതയില്‍നിന്നും ലൈംഗിക സംതൃപ്‌തി നേടിയതും കൈക്കൂലിയായി കണ്ട്‌ കേസ്‌ എടുക്കാമെന്നു സോളാര്‍ കേസ്‌ അന്വേഷിച്ച ജസ്‌റ്റീസ്‌ ശിവരാജന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.