Breaking News

Trending right now:
Description
 
Oct 11, 2017

ക്വട്ടേഷന്‍ നല്‍കി എംഎല്‍എയെ വധിച്ചു; മുന്‍മന്ത്രി അറസ്‌റ്റില്‍

image ജാര്‍ഖണ്ഡ്‌ എംഎല്‍എ രമേഷ്‌ സിങ്‌ മുണ്ടയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ മന്ത്രി ഗോപാല്‍ കൃഷ്‌ണ പട്ടാര്‍ (രാജാ പീറ്റര്‍) അറസ്റ്റില്‍. 16 മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. 2008-ല്‍ മാവോയിസ്‌റ്റുകള്‍ രമേഷ്‌ സിങ്‌ മുണ്ടയെ കൊലപ്പെടുത്തിയെങ്കിലും പിന്നില്‍ മന്ത്രി ഗോപാല്‍ കൃഷ്‌ണ പട്ടാറാണെന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാവോയിസ്‌റ്റുകള്‍ക്ക്‌ നാലുകോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയാണ്‌ മുണ്ടയെ കൊലപ്പെടുത്തിയതെന്നു മന്ത്രി മൊഴിനല്‍കി. മുണ്ടയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന എഎസ്‌ഐ ശ്രേഷ്‌നാഥ്‌ സിങ്ങിനെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. മാവോയിസ്‌റ്റ്‌ സംഘത്തലവന്‍ കുന്തന്‍ പഹാന്‍ അടുത്തിടെ കീഴടങ്ങിയതോടെ കൊലപാതകവിവരവും മന്ത്രിയുടെ പങ്കും വെളിയിലായത്‌. മുണ്ടയെ ഇല്ലാതാക്കിയാല്‍ തനിക്ക്‌ വന്‍ രാഷ്ട്രീയനേട്ടം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തതെന്നു അന്വേഷണസംഘം വ്യക്തമാക്കി.