Breaking News

Trending right now:
Description
 
Oct 11, 2017

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്‌

image മലപ്പുറം വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ്‌ തുടങ്ങി. രാവിലെ 11വരെ 31.9 ശതമാനമാണ്‌ പോളിങ്‌. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും മികച്ച പോളിങ്ങാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. വൈകിട്ട്‌ ആറുവരെ വോട്ടു ചെയ്യുന്നതിന്‌ അവസരമുണ്ട്‌. 165 പോളിങ്‌ ബൂത്തുകളാണ്‌ ആകെയുള്ളത്‌. ആര്‍ക്കാണ്‌ വോട്ട്‌ ചെയ്യുന്നതെന്നു വോട്ടര്‍മാര്‍ക്കു കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ്‌ സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്‌. എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി പി.പി.ബഷീര്‍ രാവിലെ തന്നെ കുടുംബവുമായി എത്തി വോട്ടു ചെയ്‌തു. കെ.എന്‍.എ ഖാദര്‍ (യുഡിഎഫ്‌), കെ.ജനചന്ദ്രന്‍ (എന്‍ഡിഎ) എന്നിവരും രണ്ടു സ്വതന്ത്രരും ഉള്‍പ്പെടെ ആറുസ്ഥാനാര്‍ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. മുംസ്ലീംലീഗ്‌ എംഎല്‍എ ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ലോകസഭാംഗമായി രാജിവച്ചതിനെ തുടര്‍ന്നാണ്‌ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. 87750 പുരുഷന്മാരും 82259 സ്‌ത്രീകളും ഉള്‍പ്പെടെ 1,70, 009 വോട്ടര്‍മാരാണ്‌ വേങ്ങരയുടെ വിധിയെഴുതുന്നത്‌. ആറുമാസം മുമ്പ്‌ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ്‌ ശതമാനം 67.70 ശതമാനവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവുമായിരുന്നു. വോട്ടെണ്ണല്‍ ഞായറാഴ്‌ച നടക്കും.