Breaking News

Trending right now:
Description
 
Oct 11, 2017

സോളാര്‍: ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരേ കേസ്‌

image സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്‌ കേസെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പൊലീസിനെ ഉപയോഗിച്ചുവെന്ന കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന്‌ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കും. തിരുവഞ്ചൂര്‍ അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്നു. ഉത്തരമേഖല ഡിജിപി രാജേഷ്‌ ദിവാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഉമ്മന്‍ചാണ്ടിയുടെ ഓഫിസ്‌ സ്റ്റാഫ്‌ ആയിരുന്ന ജിക്കുമോന്‍ ജേക്കബ്‌, ടെനി ജോപ്പന്‍, സലിംരാജ്‌ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ഉണ്ടാകും. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളായ തമ്പാനൂര്‍രവി മുന്‍ എംഎല്‍എ ബെന്നി ബെഹനാന്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കും. ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ പഴ്‌സനല്‍ സ്റ്റാഫ്‌ അംഗങ്ങളും സരിത നായരില്‍നിന്നു നേരിട്ടു പണം കൈപ്പറ്റിയതായാണ്‌ കമ്മീഷന്റെ കണ്ടെത്തല്‍. സോളാര്‍ കേസ്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും ഗുരുതര കുറ്റങ്ങളാണ്‌ കമ്മിഷന്‍ ചുമത്തിയിരിക്കുന്നത്‌. അഴിമതി നിരോധനനിയമം 7, 8, 9, 13 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നു സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്‌. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ കേസെടുത്തു അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.