Breaking News

Trending right now:
Description
 
Oct 11, 2017

യുഎസില്‍ കാട്ടുതീ 13 പേരുടെ ജീവന്‍ അപഹരിച്ചു, വന്‍ നഷ്ടം

image യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്തുണ്ടായ കാട്ടുതീയില്‍പെട്ടു 13 പേര്‍ വെന്തുമരിച്ചു. നാപ്പ, സൊനോമ, യുബ മേഖലയില്‍ 160 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ശക്തമായ കാറ്റില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചത്‌. ആയിരത്തഞ്ഞൂറിലേറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കത്തിനശിച്ചു. നൂറോളം പേരെ കാണാതായി. ആയിരക്കണക്കിനു ആളുകളെ മാറ്റിപാര്‍പ്പിച്ചു. വീഞ്ഞു നിര്‍മാണത്തിനു പേരുകേട്ട സാന്റ റോസയിലാണു കൂടുതല്‍ നാശനഷ്ടം.